തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മെയിന്‍ റോഡില്‍ പാര്‍ക്കിംഗ് ഏരിയ രേഖപ്പെടുത്തി. തളിപ്പറമ്പ് ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം പിഡബ്ള്യുഡി യാണ് പാര്‍ക്കിംഗ് ഏരിയ രേഖപ്പെടുത്തിയത്.
തളിപ്പറമ്പ് മെയിന്‍ റോഡിലെ പാര്‍ക്കിംഗ് ഏരിയ രേഖപ്പെടുത്തണമെന്നും മാഞ്ഞു പോയ സീബ്രാവരകള്‍ പുനസ്ഥാപിക്കണമെന്നതും നിരന്തരമായി ആവശ്യമുയര്‍ന്നിരുന്നു.
തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗങ്ങളിലും ഇത് സംമ്പന്ധിച്ച് പരാതി ഉയര്‍ന്നതോടെയാണ് നടപടികള്‍ സ്വീകരിച്ചത്.
തളിപ്പറമ്പ് ആര്‍ഡിഒ ഇ.പി. മേഴ്സിയുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ക്കിംഗ് ഏരിയ രേഖപ്പെടുത്തിയത്. പിഡബ്ള്യുഡി ആവശ്യപ്പെട്ടതനുസരിച്ച് ആര്‍ഡിഒ പോലീസിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും പാര്‍ക്കിംഗ് ഏരിയ രേഖപ്പെടുത്തി.

Post a Comment