പയ്യന്നൂര്‍: ഭര്‍ത്താവ് മരണപ്പെട്ട മനോ വിഷമത്തില്‍ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ മാത്തിൽ തവിടിശ്ശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ്(63)മരണപ്പെട്ടത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സീതയെ ആസിഡ് കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. സമീപകാലത്തെ ഭര്‍ത്താവിന്റെ വേർപാടോടെ ഇവർ മനോ വിഷമത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
മക്കള്‍:സീന, അജേഷ് (പെരിങ്ങോം സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പത്മനാഭന്‍(റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്‍, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി
Post a Comment