ആലക്കോട്: തിമിരി ഗവ. യു.പി സ്കൂളിന്റെ പഴയ കെട്ടിടം തകർന്നുവീണു.ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.സമീപത്തുള്ള മുറികളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് അപകടം. ഓടിട്ട മേൽകൂര പൂർണമായും നിലംപൊത്തി. ഭിത്തിയടക്കമുള്ള അവശേഷിക്കുന്ന ഭാഗം ഏത് സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണുള്ളത്. ഭാഗ്യം കൊണ്ടാണ് വൻദുരന്തം ഒഴിവായത്. പുതിയ പണിയുന്നതിന് ഒരു കെട്ടിടം കോടി 57 ലക്ഷം അനുവദിച്ചിരുന്നു.45 വർഷം പഴക്കമുള്ളതാണ് കെട്ടിടം.
തിമിരി ഗവ. യു.പി സ്കൂളിന്റെ പഴയ കെട്ടിടം തകർന്നു വീണു
Alakode News
0

Post a Comment