തളിപ്പറമ്പ്: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂര്‍ മമ്പലം സ്വദേശി ടി. കൃതീഷി(38) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്.
വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്ന പോലീസിന് നിരന്തരം താമസസ്ഥലം മാറിക്കൊണ്ടിരുന്ന പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാൾ മാനന്തവാടിയില്‍ പെണ്‍കുട്ടിയുമായി താമസിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ വലയിലാക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
.jpeg)
Post a Comment