കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്കൂളുകളില്‍ പരിശോധന തുടങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിശോധന നടത്തി. ജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും സ്കൂള്‍ പാചകശാലയില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്കൂളുകളില്‍ പരിശോധന നടത്തും.

Post a Comment