മലമ്ബുഴ എംഎല്‍എ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരില്‍ ജോലി തട്ടിപ്പ്.
കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരന്‍ എംഎല്‍എയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാര്‍ത്ഥിയെ തെറ്റിധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം ലഭിച്ചു. തട്ടിപ്പിനെതിരെ പ്രഭാകരന്‍ എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിനിടയില്‍ പണം കൈമാറ്റം നടക്കുകയും നേതാക്കള്‍ക്ക് എതിരെ വ്യാപകപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
കേരള ബാങ്കിലെ ക്ലാര്‍ക്ക് നിയമനത്തിന്റെ പേരില്‍ പലരില്‍ നിന്നായി കണ്ണൂര്‍ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലര്‍ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.മലമ്ബുഴ എംഎല്‍എ എ പ്രഭാകരന്റെയും സിപിഐഎം പാലക്കാട്,കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങള്‍ക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

Post a Comment