ദമ്പതിമാരെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

 


കരുനാഗപ്പള്ളി:  കരുനാഗപ്പള്ളിയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്. ഇരു കൈകളിലെയും വിരല്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് വിദഗദരും പൊലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മകന്‍: അഭിനവ്.

Post a Comment

Previous Post Next Post