ചെറുപുഴ രാജഗിരിയിൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു



ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി ഇ​ട​ക്കോ​ള​നി​യി​ൽ വീ​ടു​ക​ൾ​ക്കു​നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഇ​ള​യി​ട​ത്ത് കു​ഞ്ഞി​രാ​മ​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു. കാ​ട്ടാ​ന​ഭീ​തി​യി​ൽ കു​ഞ്ഞി​രാ​മ​നും കു​ടും​ബ​വും ഇ​വി​ടെ​നി​ന്ന് താ​മ​സം മാ​റി​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് കെ​ട്ടി​യ കു​ടി​ലി​ന്‍റെ ഓ​ല​ക​ളും ആ​ന​ക്കൂ​ട്ടം വ​ലി​ച്ചു​കീ​റി. പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​പ്പി​ച്ചു.

ഈ ​വ​ർ​ഷം ആ​റാം​ത​വ​ണ​യാ​ണ് ഇ​ട​ക്കോ​ള​നി, കാ​നം​വ​യ​ൽ, രാ​ജ​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത്. കാ​ണി​യ​ക്കാ​ര​ൻ ച​ന്തു, കു​ഞ്ഞി​രാ​മ​ൻ, കൊ​ല്ല​പ്പ​ള്ളി ഷാ​ജി, ഇ​ള​യി​ട​ത്ത്, കു​ഞ്ഞി​രാ​മ​ൻ, മാ​ധ​വി എ​ന്നി​വ​രു​ടെ തെ​ങ്ങ്, ക​മു​ക്, വാ​ഴ, ക​പ്പ മു​ത​ലാ​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ഇ​ള​യി​ട​ത്ത് മാ​ധ​വി​യു​ടെ ചെ​റി​യ ക​പ്പ​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു.

Post a Comment

Previous Post Next Post