സംസ്ഥാനത്ത് ഇന്നലെ 3981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


സംസ്ഥാനത്ത് ഇന്നലെ 3981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

മലപ്പുറത്ത് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലത്ത് രണ്ട് പേരും തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളില്‍ ഒരോരുത്തരും മരണപ്പെട്ടു.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ് .  ജില്ലയില്‍ 970 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 880 പേര്‍ക്കും കോട്ടയത്ത് 438 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post