പള്ളിക്കുളത്ത് വാഹനാപകടം; കാർ യാത്രക്കാരനായ യുവാവ് മരിച്ചു

 


ദേശീയ പാതയിൽ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ അഭിജിത്താണ് (25) മരിച്ചത്.കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനിൽ യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്ന് പുലർച്ചെ ഒന്നോടെയാണ് അപകടം.മഞ്ചേരിയിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്ത് നിന്നും വന്ന കെ.എൽ 13 ടി 3881 കാറും കൂട്ടിയിടിക്കുകയായിരുന്നു.പൂർണമായും തകർന്ന കാറിൽ കുടുങ്ങിയവരെ പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിജിത് തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ 45 മിനുട്ടോളം ഗതാഗതം തടസപ്പെട്ടു.ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ടാങ്കർ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ രണ്ടു പേർ മരിച്ചിരുന്നു.

Post a Comment

Previous Post Next Post