തിരുവനന്തപുരം: മധ്യവേനലവധിയും ബലി പെരുന്നാളും ഉള്‍പ്പെടെ അവധിക്കാലം അടുത്തെത്തിയതോടെ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ദോഹയില്‍നിന്നുള്ള എയര്‍ലൈന്‍ ടിക്കറ്റ് നിരക്കാണ് കുത്തനെ ഉയരുന്നത്
ജൂലൈ മുതലാണ് രാജ്യത്ത് സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആരംഭിക്കുന്നത്. ഒന്നാം തീയതി മുതല്‍ ജൂലൈ 15 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപനങ്ങളിലെല്ലാം അവധി ആരംഭിക്കും. ജൂലൈ ഒമ്ബതിനോ 10നോ ബലിപെരുന്നാളുമാകുന്നതോടെ കുടുംബങ്ങള്‍ക്കൊപ്പം യാത്രക്കൊരുങ്ങുന്നവര്‍ ഒട്ടേറെയാണ്. കോവിഡ് നിയന്ത്രണ വിധയേമായതോടെ വിമാനയാത്ര പഴയപടിയായതോടെ നാട്ടിലെത്തി കുടുംബത്തിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരാണ് നല്ലൊരു വിഭാഗം പ്രവാസികള്‍.
45 ദിവസംവരെ നീളുന്ന സ്‌കൂള്‍ അവധി അവധിക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് കുത്തനെ ഉയരുന്ന വിമാനയാത്രാനിരക്ക്. ഇപ്പോള്‍ തന്നെ ഉയര്‍ന്നുതുടങ്ങിയ ടിക്കറ്റ് നിരക്കിന് ഇരട്ടിയോളമാണ് ജൂലൈ ആദ്യ വാരങ്ങളിലായി ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ദോഹയില്‍നിന്നും കോഴിക്കോട്ടേക്ക് ജൂണ്‍ 10 മുതല്‍ 15 വരെയുള്ള നിരക്ക് 1350 റിയാലാണ് .ഏകദേശം 28,800 രൂപ വരുമിത്. എന്നാല്‍, ജൂലൈ ഒന്നിന് 1950 റിയാല്‍ അഥവാ 41600 രൂപ മുതല്‍ മുകളിലേക്കാണ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള എയര്‍ലൈന്‍ ടിക്കറ്റ് ചാര്‍ജ്.

Post a Comment