സംസ്ഥാനത്ത് +1 പരീക്ഷകൾ ഇന്ന് മുതൽ



ഒന്നാം വർഷ ഹയർ സെക്കൻഡറി, VHSE പരീക്ഷകൾ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതിൽ 15 മിനിറ്റ് കൂൾ ഓഫ് ടൈം ആണ്. 4,24,696 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതും. 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്. കൊവിഡ് സാഹചര്യത്തിൽ +1 പ്രവേശനവും അധ്യയനവും വൈകിയതിനാലാണ് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാക്കേണ്ട പരീക്ഷ ഈ അധ്യയന വർഷത്തേക്ക് നീണ്ടത്. ജൂൺ 30ന് പരീക്ഷ പൂർത്തിയാകും.

Post a Comment

Previous Post Next Post