അരിവിളഞ്ഞപൊയിൽ റോഡിലെ തള്ളിനിൽക്കുന്ന പാറക്കൂട്ടം യാത്രക്കാർക്ക് ഭീഷണി




ആലക്കോട് : ഉദയഗിരി-ജോസ് ഗിരി റോഡിൽ വാഹനയാത്രക്കാർക്ക് അപകടഭീഷണിയായ റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കൂട്ടം നീക്കാൻ നടപടിയില്ല. 1960-കളിൽ നാട്ടുകാർ ആദ്യം നടപ്പാതയായും പിന്നീട് ജീപ്പ് റോഡായും വെട്ടിത്തുറന്നതായിരുന്നു ഈ റോഡ്.

ചിറ്റാരിക്കാൽ, രാജഗിരി, കോഴിച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആദ്യകാലത്ത് ഇതുവഴി ധാരാളം പേർ നടന്നുപോയിരുന്നു. പിന്നീട് ഉദയഗിരിയിൽനിന്ന് അരിവിളഞ്ഞപൊയിലിലേക്കും ജോസ്ഗിരിയിലേക്കും റോഡ് നിർമിക്കുകയായിരുന്നു.

നാട്ടുകാർ അശാസ്ത്രീയമായി റോഡ് പ്രവൃത്തി നടത്തിയപ്പോൾ പാറക്കൂട്ടം പൊട്ടിച്ചുനീക്കിയില്ല. 
റോഡ്പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിട്ടപ്പോഴും അവിടെ തന്നെ നിലനിർത്തുകയായിരുന്നു. 
ഇപ്പോൾ ഭാരവാഹനങ്ങൾ കൂടി ഇതുവഴി സർവീസ് തുടങ്ങിയതോടെ അപകടം പതിയിരിക്കുന്ന നിലയിലായി. 
പാറക്കെട്ട് പിളർന്ന് റോഡിലേക്ക് പതിക്കുമോയെന്ന ആശങ്കയുണ്ടായതോടെ പല തവണ നാട്ടുകാർ മന്ത്രി ഉൾപ്പെടെ പൊതുമരാമത്ത് അധികൃതർക്ക്പരാതി നൽകിയിരുന്നു. 
പക്ഷേ പാറക്കൂട്ടം പൊട്ടിച്ചുമാറ്റാൻ ഒരു നടപടി യും ഉണ്ടായില്ല. 
ഉദയഗിരി-അരിവിളഞ്ഞ പൊയിൽ-ജോസ്ഗിരി റോഡിൽ മറ്റു പലയിടങ്ങളിലും ഇത്തരത്തിൽ ചെറിയ പാറകളും അപകടഭീഷണിയുയർത്തി റോഡിലേക്ക് തള്ളിനിൽപ്പുണ്ട്. അപകടഭീഷണി ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post