50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകൾക്കും ഇനി വസ്തു നികുതി



സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.


കോവിഡ് കാലത്ത് നല്‍കിയ ഇളവുകളെല്ലാം പിന്‍വലിക്കും. വരുമാനം വര്‍ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടികള്‍. 50 ചതുരശ്രമീറ്റര്‍ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും.


ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും വരിക. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം നിര്‍മ്മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 15 ശതമാനമാകും അധിക നികുതി നല്‍കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യമാക്കും.

Post a Comment

Previous Post Next Post