തളിപ്പറമ്പ്, പയ്യന്നൂർ പോസ്റ്റോഫീസുകളിൽ ‘പായ്ക്ക് പോസ്റ്റ്’ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു

 



കണ്ണൂർ : പാഴ്സൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽത്തന്നെ പായ്ക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന ‘പായ്ക്ക് പോസ്റ്റ് സർവീസ്’ 24 മുതൽ തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിലും പയ്യന്നൂർ മുഖ്യ തപാൽ ഓഫീസിലും ലഭ്യമാകും. ഇന്ത്യയ്ക്കകത്തും പുറത്തും പാർസൽ ഉരുപ്പടികൾ അയക്കുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി വിവിധ വലിപ്പത്തിലുള്ള കാർട്ടനുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാക്കും. ഉപഭോക്താക്കൾ അയക്കേണ്ട സാധനങ്ങളുമായി പോസ്റ്റോഫീസിലെത്തിയാൽ അനുയോജ്യമായ കാർട്ടനുകൾ തിരഞ്ഞെടുത്ത് പായ്ക്ക് ചെയ്യാം. തപാൽ നിരക്കിന് പുറമെ കാർട്ടനുകളുടെ വിലയടക്കമുള്ള മിതമായ സർവീസ് നിരക്കും ഈടാക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇതിനകം ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post