പൊതുജനങ്ങള്‍ക്കും തോക്ക് പരിശീലനം നല്‍കാന്‍ പൊലീസ്. പരിശീലനത്തിന് പ്രത്യേക സമിതിയും, സിലബസും തയാറാക്കി. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഇടമുണ്ടായിരുന്നില്ല. ചില സ്വകാര്യ ട്രെയ്‌നിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത് പ്രായോഗികമായിരുന്നില്ല. പരാതിയുമായി കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിന്റെ പുതിയ നടപടി.
മൂന്ന് മാസത്തിലൊരിക്കല്‍ പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ആയുധം പരിശീലിക്കുന്നതിനും അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കുന്നതിനും ആയിരം രൂപയാകും ഈടാക്കുക. ഫയറിംഗ് പ്രാക്ടീസിന് 5000 രൂപയാകും ഈടാക്കുക.
തിരുവനന്തപുരത്ത് ബറ്റാലിയന്‍ കേന്ദ്രീകരിച്ചാകും പരിശീലനം. അടൂര്‍, തൃപ്പൂണിത്തുറ, മങ്ങാട്ടുപ്പറമ്ബ്, മലപ്പുറം, കുട്ടിക്കാനം, മുട്ടിക്കുളങ്ങര എന്നിവിടങ്ങളിലാകും പരിശീലനം.

Post a Comment