വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 % ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്



തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.

മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇക്കാര്യം വിനോദസഞ്ചാര വകുപ്പ് പരിശോധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് നിയമസഭാ സമിതിയുടെ മുന്‍പാകെയും സമര്‍പ്പിച്ചു. 50 ശതമാനം ഫീസ് ഇളവ് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.

Post a Comment

Previous Post Next Post