ആലക്കോട്: വയനാട്ടില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ ചീമേനി വരെ പുതിയ 400 കെ.വി. വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലക്കോട് പഞ്ചായത്തിലെ 90 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍.
പ്രാഥമിക സര്‍വ്വേയില്‍ തന്നെ വീടും കൃഷിയിടവുമൊക്കെ നഷ്ടമാകുമെന്ന് മനസിലായതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുതിയ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചത്. മലയോര മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുന്നതിനും വേണ്ടി ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ ടവര്‍ നിര്‍മ്മിച്ച് വയനാട്ടില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ ആകാശസര്‍വ്വേ നടത്തിയപ്പോഴാണ് ആലക്കോട് പഞ്ചായത്തിലെ പാത്തന്‍പാറ, നെല്ലിക്കുന്ന്, കുട്ടാപറമ്ബ്, പരപ്പ തുടങ്ങിയ പ്രദേശങ്ങള്‍ക്കു മുകളില്‍ക്കൂടിയാണ് ലൈന്‍ കടന്നുപോകുന്നതായി അറിഞ്ഞത്. ഇതോടെ പ്രദേശവാസികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

Post a Comment