മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ - തിരുവനന്തപുരം യാത്രയില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.


യുത്ത് കോണ്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന് കുമാറും മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന് മജിദ് എന്നിവരാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുമ്ബോഴായിരുന്നു പ്രതിഷേധം.

കറുത്ത ഷര്‍ട്ട് ധരിച്ച്‌ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ഇടത് മുന്നണി കണ്‍വീനര്‍ ഇ .പി ജയരാജന്‍ മര്‍ദിച്ചെന്ന് ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.അതേസമയം ,മദ്യപിച്ചെത്തിയവരാണ് വിമാനത്താവളത്തില്‍ ബഹളം ഉണ്ടാക്കിയതെന്നും യാത്രക്കാരടക്കം ഇടപെട്ട് ഇവരെ തടഞ്ഞെന്നും ഇ.പി പ്രതികരിച്ചു.

മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിറ്റി പൊലീസ് കമ്മിഷണര്ക്കാണ് സുരക്ഷയുടെ മേല്നോട്ടം. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില് 380 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിലെ എല്ലാ അസി.കമ്മിഷണര്മാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. വിമാനത്താവളം മുതല് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post