110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു'; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌



ജെനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസിന്റെ പ്രതികരണം.

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ ഇപ്പോള്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും

വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. ഇത് ഒമിക്രോണ്‍ ട്രാക്ക് ചെയ്യുന്നതും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യുന്നതും പ്രയാസമാക്കി തീര്‍ക്കും, ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Post a Comment

Previous Post Next Post