തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധ

 


കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ.

അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിംഗ് സ്റ്റാഫാണ് അപകടത്തില്‍ മരിച്ചത്.

കണ്ണൂരില്‍ നിന്നും പയ്യന്നൂരേക്ക് പോവുകയായിരുന്നു പിലാക്കുന്നുമ്മേല്‍ എന്ന സ്വകാര്യ ബസ്. തളിപ്പറമ്ബിനും മൂന്ന് കിലോമീറ്റ‍റ് ഇപ്പുറം കുറ്റിക്കോല്‍ എത്തുമ്ബോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി. ചെറിയൊരു കുന്നിറക്കത്തില്‍ റോഡിന് നടവിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ അതിവേഗം മറികടക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം വിട്ടു.

റോഡില്‍ അട്ടിമറിഞ്ഞുവീണ ബസ് ദൂരത്തേക്ക് തെന്നിമാറി. തെറിച്ചുവീണ ജോബിയ ജോസഫ് ബസിനടിയില്‍ പെട്ടുപോയി. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ജോലിചെയ്തു മടങ്ങുകയായിരകുന്ന ശ്രീകണ്ഠാപുരം സ്വദേശി റോഡില്‍ തല്‍ക്ഷണം മരിച്ചു. പതിനഞ്ചോളം പേ‍ര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കുറ്റിക്കോലിലെ ഈ കുന്നിറക്കത്തില്‍ നേരത്തേയും അപകടം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവസ്ഥലവും വാഹനവും പരിശോധിച്ച മോട്ടോറ് വാഹനവകുപ്പ് ഉദ്യോഗസ്ഥ‍റ് വിരല്‍ ചൂണ്ടുന്നത് ഡ്രൈവറുടെ അശ്രദ്ധയിലേക്കാണ്.

Post a Comment

Previous Post Next Post