ചെറുപുഴ: കനത്ത മഴയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. പുളിങ്ങോത്തെ മൊയിലാക്കിരിയത്ത് ജാഫറിന്റെ വീട്ടുകിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് 40 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. വെള്ളമെടുക്കുന്ന മോട്ടോറും പൈപ്പുകളും കിണറിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ളതാണ് കിണര്‍. കിണര്‍ ഇടിഞ്ഞുതാഴ്ന്നതോടെ വീടും അപകടസ്ഥിതിയിലായി.

Post a Comment