ഉദയഗിരി ജ​യ​ഗി​രി​യി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

 


ഉ​ദ​യ​ഗി​രി: ജ​യ​ഗി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​വ​ളം​മാ​ക്ക​ൽ സ​ണ്ണി​യു​ടെ വീ​ടി​നു ചു​റ്റും ക​റ​ങ്ങി ന​ട​ന്ന കാ​ട്ടാ​ന പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സ​ണ്ണി​യു​ടെ വാ​ട്ട​ർ ടാ​ങ്കും ത​ക​ർ​ത്തു. നെ​ല്ലി​യ്ക്ക​ൽ തോ​മ​സ്, കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ബെ​ന്നി തു​ട​ങ്ങി​യ​വ​രു​യെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തി വേ​ലി​യു​ടെ സോ​ളാ​ർ പാ​ന​ലും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സോ​ളാ​ർ വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.



Post a Comment

Previous Post Next Post