പരിയാരം> കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഴുവന്‍ പേരും ഡിസ്ചാര്‍ജ്ജായി.
ഗുരുതരാവസ്ഥയിലായ 9 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും റഫര്‍ ചെയ്ത 15 വയസ്സുമുതല്‍ 22 വയസ്സു വരെ പ്രായമുള്ളവരായിരുന്നു അവര്‍. ഇതില്‍ 6 പേര്‍ പെണ്‍കുട്ടികളായിരുന്നു. ഒന്‍പത് പേരില്‍ മൂന്നുപേരൊഴികെ എല്ലാവരും ഭക്ഷ്യവിഷബാധയുണ്ടായ അന്നുതന്നെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ആയിരുന്നു. ഒരാള്‍ ചൊവ്വാഴ്ചയും രണ്ടുപേര്‍ ഇന്നലേയും അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ്.
ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് ചെയര്‍മാനും, യഥാക്രമം ജനറല്‍ മെഡിസിന്‍, കാര്‍ഡി യോളജി, ന്യൂറോളജി, നെഫ്രോളജി, വിഭാഗങ്ങളിലെ മേധാവിമാരായ ഡോ കെ സി രഞ്ജിത്ത് കുമാര്‍, ഡോ എസ് എം അഷ്റഫ്, ഡോ സോണി സ്മിത, ഡോ പി ധനിന്‍ എന്നിവരും ജനറല്‍ മെഡിസിനിലെ പ്രൊഫസറായ ഡോ പ്രമോദ് വി കെയും അംഗങ്ങളായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചികിത്സ പൂര്‍ണ മായും സൗജന്യമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ ഡോ കെ അജയകുമാര്‍ അറിയിച്ചു.
Post a Comment