പരിയാരം:പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആശുപത്രിയില്‍ മരിച്ചു.കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍ (56) ആണ് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്.ശ്രീകണ്ഠാപുരം പൊലീസാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ശിവകുമാറിന് സ്റ്റേഷനില്‍വച്ച് തളര്‍ച്ച അനുഭവപ്പെട്ടതായി പൊലീസ് അറിയിച്ചു. ഉടന്‍തന്നെ ആശുപ്ത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വഞ്ചനാകുറ്റത്തിനാണ് ശിവകുമാറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ശ്രീകണ്ഠാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി ആശുപത്രിയില്‍ മരിച്ചു
Alakode News
0
Post a Comment