കാസർഗോഡ് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു


കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. മനീഷ് (16), ദീക്ഷ (30), നിധിൻ (40) എന്നിവരാണ് മരിച്ചത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post