തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്നതിനാല്‍ ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് നാലിന് പുറപ്പെടുവിക്കും.
നാമനിര്‍ദേശപത്രിക മേയ് 11 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷമപരിശോധന 12-നാണ് . പത്രിക പിന്‍വലിക്കാന്‍ 16 വരെ സമയം അനുവദിച്ചു. വോട്ടെടുപ്പ് മേയ് 31-നാണ് . ഫലപ്രഖ്യാപനം ജൂണ്‍ മൂന്നിന് നടക്കും.
Post a Comment