കാസർകോട് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി


ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി
നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ രക്ഷിക്കാനായത്
ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ആള്‍മറ തകര്‍ക്കാണ് കാര്‍ കിണറ്റില്‍ വീണത്.
കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പന്‍, രാമചന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.

Post a Comment

Previous Post Next Post