മുസ്ലിം വിരുദ്ധ പ്രസംഗം; പി സി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍


തിരുവനന്തപുരം | മുസ്ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍.
ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് അറിയുന്നത്
ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.153 എ വകുപ്പ് പ്രകാരമാണ് കേസ്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കാണിച്ച്‌ വിവിധ സംഘടനകള്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post