കേരളം vs കർണാ‌ടക; സന്തോഷ് ട്രോഫി ആദ്യ സെമി ഇന്ന്


സന്തോഷ് ട്രോഫി ടൂർണമെന്റിലെ ആദ്യ സെമി ഫൈനലിൽ കേരളം ഇന്ന് കർണാടകയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.00നാണ് ആദ്യ സെമി പോരാട്ടത്തിന്റെ കിക്ക് ഓഫ്. ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായെത്തുന്ന കേരളത്തിന് തന്നെയാണ് മുൻതൂക്കം. ഹോം ഗ്രൗണ്ടിൽ ആർത്തിരമ്പുന്ന സ്റ്റേഡിയവും ആരാധക പിന്തുണയും ഇരട്ടി ഊർജ്ജം പകരുമെന്നുറപ്പ്. 29ന് നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂർ വെസ്റ്റ് ബംഗാളിനെ നേരിടും.

Post a Comment

Previous Post Next Post