സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യതയുള്ളത്.
ഉച്ചയോടെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കും. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമേറിയ കാറ്റും ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദവുമാണ് മഴയ്ക്ക് കാരണം. ഇന്ന് തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് പിന്നീട് ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എട്ടാം തിയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.മത്സ്യ ബന്ധനത്തിന് പൊതുവെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ സാധ്യത കണക്കിലെടുത്ത് ചിലയിടങ്ങളില്‍ വിലക്കുണ്ട്. ഇന്നലെ തിരുവനന്തപുരത്തുള്‍പ്പെടെ മഴ ശക്തമായിരുന്നു.
Post a Comment