ചെറുപുഴ : ചെറുപുഴ ടൗണിലെ ട്രാഫിക് പരിഷ്കരണത്തിൽ ചെറിയ മാറ്റം വരുത്തി. ചെറുപുഴ ബസ്‌സ്റ്റാൻഡിന് സമീപം പടിഞ്ഞാത്ത് ജ്വല്ലറി മുതൽ പോലീസ് സ്റ്റേഷൻ വരെ റോഡിനിരുവശത്തും വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് പരമാവധി 30 മിനിറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാം.
വ്യാപാരികളുടെയോ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയോ വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്യരുത്.
തിരുമേനി റോഡ്, ആരാധനാ ടൂറിസ്റ്റ് ഹോം റോഡ്, ബസ്‌സ്റ്റാൻഡ്, പഞ്ചായത്ത് ഓഫീസ് റോഡ്, എസ്.ബി.ഐ. റോഡ്, ഗ്രീൻ പാർക്ക് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് കർശനമായി നിരോധിച്ചു. പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന പാർക്കിങ് ഏരിയയിൽ തന്നെ പാർക്ക് ചെയ്യണം.
പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, ചെറുപുഴ എസ്.ഐ. എം.പി. ഷാജി, വ്യാപാരിപ്രതിനിധികളായ ജോൺസൻ പറമുണ്ട, എം.വി. ശശി, വിപിൻ ഗ്രീൻ പാർക്ക് എന്നിവർ പ്രസംഗിച്ചു.
Post a Comment