ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബറൂച്ച് ജില്ലയില്‍ ദഹേജ് വ്യവസായ മേഖലയിലെ ഓര്‍ഗാനിക് കെമിക്കല്‍ കമ്പനി ഫാക്ടറിയിലാണ് അപകടം നടന്നത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവം ഓഗസ്തിലും ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Post a Comment