തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്യും.
ഡോ. ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സര്‍വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉല്‍ഘാടനത്തോട് അനുബന്ധിച്ച് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് നല്‍കുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് സമ്മാനിക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്‌ആര്‍ടിസി) എന്ന മൊബൈല്‍ ആപ്പ് വഴിയും ചെയ്യാവുന്നതാണ്.
Post a Comment