സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ ഇല്ല. കഴിഞ്ഞ ദിവസത്തേക്കാള്‍ മഴ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാല്‍ മറ്റന്നാള്‍ മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്ക് ഒപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതല്‍ മഴ സാധ്യത. വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലും മഴ പ്രതീക്ഷിക്കാം.
തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളില്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

Post a Comment

Previous Post Next Post