കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച ഭാ​ഗി​ക​മാ​യി ശ​മ്പ​ളം ന​ൽ​കും


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച ഭാ​ഗി​ക​മാ​യി ശ​മ്പ​ളം ന​ൽ​കും. ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച 30 കോ​ടി രൂ​പ തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

ധ​ന​വ​കു​പ്പി​ൽ​നി​ന്ന് പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്താ​തി​രു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ന്പ​ള വി​ത​ര​ണ​ത്തി​നു കു​രു​ക്കാ​യ​ത്.

ശ​ന്പ​ളം ന​ൽ​കാ​ൻ 72 കോ​ടി വേ​ണം. ബാ​ക്കി തു​ക ഓ​വ​ർ​ഡ്രാ​ഫ്റ്റെ​ടു​ക്കാ​നാ​ണ് നീ​ക്കം. ശ​ന്പ​ളം ന​ൽ​കാ​ൻ വീ​ണ്ടും സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടാ​നും മാ​നേ​ജ്മെ​ന്‍റ് ശ്ര​മ​മു​ണ്ട്.

Post a Comment

Previous Post Next Post