2021ല്‍ 33,296 വാഹനാപകടങ്ങള്‍; മരിച്ചത് 3429 പേര്‍ മൂന്നിലൊന്നും ബൈക്കപകടങ്ങള്‍


കൊച്ചി: 2021ല്‍ സംസ്ഥാനത്തുടനീളമുണ്ടായ 33,296 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 3429 ജീവന്‍. പരിക്കേറ്റവരും തീരെ പരിക്കുകളില്ലാത്തവരുമായി 36,775 പേര്‍ ഈ അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍പെട്ടതും കൂടുതല്‍ പേരുടെ ജീവന്‍ പൊലിഞ്ഞതുമായ വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബൈക്കുകളാണ്. അപകടങ്ങളുടെയും മരിച്ചവരുടെയും എണ്ണത്തില്‍ മൂന്നിലൊന്നും ബൈക്കുകള്‍ ഉള്‍പ്പെട്ടവയാണ്. 10,154 അപകടങ്ങളിലായി 1069 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുകൂടാതെ 3440 അപകടങ്ങളില്‍ സ്കൂട്ടറുകള്‍ ഉള്‍പ്പെട്ടപ്പോള്‍ പൊലിഞ്ഞത് 321 ജീവന്‍. 9822 കാര്‍ അപകടങ്ങളിലായി 710 പേരും 1525 ലോറി അപകടങ്ങളിലായി 301 പേരും മരിച്ചു. 699 അപകടങ്ങളില്‍പെട്ട മിനിലോറികള്‍ കാരണം ഇല്ലാതായത് 104 പേരാണ്.
2021ല്‍ എറണാകുളം റൂറലിലാണ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ -3085 അപകടങ്ങളും 271 മരണങ്ങളും. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപകടമരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴയിലും രണ്ടാമത് മലപ്പുറത്തുമാണ്. ആലപ്പുഴയില്‍ 2914 അപകടങ്ങളിലായി 297 പേരും മലപ്പുറത്ത് 2147 അപകടങ്ങളിലായി 291 പേരും ഇല്ലാതായി.

Post a Comment

Previous Post Next Post