ആലക്കോട് : വായാട്ടുപറമ്പ്-താവുകുന്ന് മേഖലയിൽ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റ് നാശം വിതച്ചു. വീടുകൾക്കുമേൽ മരം വീണ് നാശമുണ്ടായി. റബ്ബർ, കശുമാവ്, കവുങ്ങ്, തെങ്ങ് എന്നിവ ഒടിഞ്ഞുനശിച്ചു. മരങ്ങൾ റോഡിൽ വീണ് മലയോരഹൈവയിൽ കുറേനേരം ഗതാഗതം തടസ്സപ്പെട്ടു. ചെല്ലമ്മ മരുതാക്കുന്നാൽ, രാജു വേളമറ്റത്തിൽ, ഗംഗാധരൻ മൂത്തേടത്ത്, മേരി ആന്റണി മണലിക്കുന്നേൽ, ബാബു വേളമറ്റത്തിൽ, ജയിംസ് കളപ്പുര, ഡെയ്സി വലിയ കല്ലിങ്കൽ തുടങ്ങിയവർക്കാണ് വലിയ നാശമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംമ്പള്ളിൽ, സാലി ജോഷി, വി.പി. മൂസാൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തി.
വായാട്ടുപറമ്പിൽ ചുഴലിക്കാറ്റിൽ കനത്ത നാശം
Alakode News
0
Post a Comment