തൃശൂര്‍ | വെള്ളിക്കുളങ്ങരയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിരെയാണ് മകന്‍ അനീഷ്(31) വെട്ടിക്കൊന്നത്.കൊലപാതകം പോലീസില്‍ അറിയിച്ച ശേഷം അനീഷ് അവിടെ നിന്നും മുങ്ങിയിരിക്കുകയാണ്.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്ബിലെ റോഡരികിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്.അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്ബിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
Post a Comment