ക​ളി​ക്കു​ന്ന​തി​നി​ടെ കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മരിച്ചു


കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്ബതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം.

Post a Comment

Previous Post Next Post