സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്: ഇന്നത്തെ നിരക്ക് അറിയാം


തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 39880 രൂപയായി. ഗ്രാമിന് 30 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. 4,985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണവില. അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും തുടര്‍ച്ചയായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post