തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടിമിന്നല്‍ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു. 2022 ഏപ്രില്‍ 03 മുതല്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ കാലാവസ്ഥാ മോഡലുകളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മധ്യ തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മലപ്പുറം പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും വിവിധ മോഡലുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായി ഐബിഎം മധ്യ തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ കാര്യമായി പാലിക്കണണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നത് മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്ന തരത്തിലേക്ക് മാറരുതെന്നും അധികൃര്‍ ചൂണ്ടിക്കാട്ടുന്നു.
Post a Comment