മക്കളെ കൊണ്ടുവരാന്‍ പോകവെ കാനഡയില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു


കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.
സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post