ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയര്‍ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു;യാത്രക്കാര്‍ ദുരിതത്തില്‍


കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു.

ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പുറപ്പെട്ടു എന്ന കാര്യം അധികൃതര്‍ അറിയിച്ചത്. നേരത്തേ വിമാനം പുറപ്പെടുമെന്ന കാര്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല. സംഭവത്തില്‍ യാത്രക്കാര്‍ അധികൃതരോട് വിശദീകരണം ചോദിച്ചെങ്കിലും അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു.

ബഹളത്തെത്തുടര്‍ന്ന് പല ആളുകളുടെയും ടിക്കറ്റുകളുടെ കാലാവധി നാളത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്.ഇതിന് തുടര്‍ന്ന് പല ആളുകളും തിരിച്ച്‌ വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാര്‍ക്ക് മെയില്‍ വഴി അയച്ചിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ നേരത്തേ പുറപ്പെടുന്ന കാര്യം അധികൃതര്‍ യാത്രക്കാരെ വിളിച്ച്‌ അറിയിച്ചിരുന്നില്ല.

Post a Comment

Previous Post Next Post