തിരുവനന്തപുരത്ത് ആന പാപ്പാനെ ചവിട്ടിക്കൊന്നു


തിരുവനന്തപുരം | ജില്ലയിലെ കല്ലമ്ബലത്ത് വിരണ്ട ആനയുടെ കുത്തും ചവിട്ടുമേറ്റ് പാപ്പാന്‍ മരിച്ചു .
വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകടയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആനയെ ഇപ്പോഴും തളക്കാന്‍ കഴിഞ്ഞിട്ടില്ല.

പാപ്പാന്റെ മൃതദേഹത്തിന്‌ അരികില്‍ ആന നിലയുറപ്പിച്ചതിനാല്‍ അരമണിക്കൂറോളം മൃതദേഹം എടുത്തുമാറ്റാന്‍ കഴിഞ്ഞില്ല. മറ്റ് പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ ശ്രമഫലമായാണ് മൃതദേഹം എടുത്തുമാറ്റിയത്.

Post a Comment

Previous Post Next Post