സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്തുമണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള l സാധ്യത കൂടുതലാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റുണ്ടാകാനുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർവരെ മഴ ലഭിച്ചക്കാം. പത്തനംതിട്ട, എറണാകുളം ജില്ലകൾക്ക് ബുധനാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ അന്തമാൻ കടലിനുമുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
07/04/2022
Post a Comment