18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷൻ

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്റെ  കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. മുന്‍ഗണന പട്ടികയിലുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം. കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയേണ്ടതില്ല. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക.  സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Post a Comment

Previous Post Next Post