ഓട്ടോ ചാർജ്: ഇന്ന് അന്തിമ തീരുമാനം എടുക്കും

സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. ഓട്ടോയുടെ മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും. മിനിമം ചാർജ് 30 രൂപയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

Post a Comment

Previous Post Next Post