സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: വിജയ് ബാബുവിനെതിരേ ബലാത്സംഗക്കേസ്


കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്. എറണാകുളത്തെ ഫ്ലാറ്റിൽവച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ഈ മാസം 22 നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post