രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും: ജയിംസ് മാത്യു


കണ്ണൂര്‍ : രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമെന്ന് സി പി എം നേതാവും തളിപ്പറമ്പ് മുന്‍ എം എല്‍ എയുമായ ജയിംസ് മാത്യു. താന്‍ പാര്‍ട്ടിയിലെ പദവി ഒഴിഞ്ഞു എന്നതിന് വിരമിക്കല്‍ എന്ന് അര്‍ത്ഥമില്ല.
സി പി എം ജില്ലാ കമ്മിറ്റിയില്‍ തുടരും. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നവര്‍ തിരുത്തേണ്ടിവരും. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പതിവ് സങ്കല്‍പ്പങ്ങള്‍ മാധ്യമങ്ങള്‍ തിരുത്തണം.നേരത്തെ ഇത് സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ജയിംസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
കണ്ണൂര്‍ ആസ്ഥാനമായി ഒരു ജനകീയ പഠന ഗവേഷണ കേന്ദ്രം കണ്ണൂരില്‍ തുടങ്ങാനാണ് തന്റെ തീരുമാനം.

Post a Comment

Previous Post Next Post